Saturday 7 April 2012

വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി; പിന്നത്തെ പാതി....

നമ്മുടെ നാട് നന്നാവില്ലെന്നു ആരും പറയുന്നില്ല.  അഭിമാനവുമാണ്, ഭാരതീയനായി ജനിച്ചതിലും ആ സവിശേഷ സംസ്കാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും,ഭാരതീയന്‍ എന്ന് പറയുന്നതിലും. പിന്നെ നിരാശ, അതെ, അതു തന്നെ, കുറച്ചിമ്മിണിയുണ്ട്.  ഈ കള്ളരാഷ്ട്രീയത്തിമിരം ബാധിച്ചവരുടെ കാപട്യം കാണുമ്പോള്‍,  കൊള്ളയടി കാണുമ്പോള്‍, വെറുതെ ഒരു പ്രഹസനത്തിനു ജനകോടികളുടെ ദാരിദ്ര്യം പറഞ്ഞു ഇപ്പോഴും  കോടികളുടെ അന്താരാഷ്ട്ര സഹായം കൈ നീട്ടി വാങ്ങുന്ന ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരുടെ ദുര്‍നടത്തയില്‍ നിരാശയുണ്ട്.

"വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി; പിന്നത്തെ പാതിയില്‍ അരപ്പങ്കു വിതരണക്കാര്‍ക്ക് പോയി; ബാക്കി കാലേയരക്കാല്‍പ്പങ്കിന്റെ  മുക്കാല്‍ പങ്കു വന്ടിക്കാശു പോയി; പിന്നോള്ളത് ഈ ഓട്ടമുക്കാല്... കാലണ!  ആര്‍ക്കെങ്കിലും കൊടുക്കും... അത്ര തന്നെ...  "

പണ്ടു കാലത്ത് സര്‍ക്കാര്‍ ജോലി കിട്ടണം എന്നായിരുന്നു, പിന്നീട് ഗള്‍ഫില്‍ ജോലി എന്നതായി അങ്ങനെ സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ നീട് പോകും.  അതുപോലെ തന്നെ ഈ കക്ഷി രാഷ്ട്രീയ ഏഴാം കൂലികള്‍ ഒരു സ്ഥാനം എങ്ങനെയും തല്ലിക്കൂട്ടുക,പിന്നെ അങ്ങ് നിറഞ്ഞു അര്‍മ്മാദിക്കുക. നാട്ടിലെ തടി, തേവരുടെ ആന...  വലിയെടാ  വലി.  നാട്ടുകാരുടെ പണം, കിട്ടിയ അവസരം, മക്കളും കൊച്ചു മക്കളും, അമ്മാവനും അനന്തിരവനും എന്ന് വേണ്ട ഒരു ബോയിംഗില്‍ കുത്തി നിറച്ചു ആളും, അവര്‍ക്ക് ചെല്ലുന്ന രാജ്യങ്ങളിലെല്ലാം ഇസഡ് കാറ്റഗറി സുരക്ഷ, പഞ്ച നക്ഷത്ര താമസം ഭക്ഷണം, എന്ന് വേണ്ട, എല്ലാം. നാടിനെന്തു പ്രയോജനമാണ് ഇങ്ങനെ ഒരു കോപ്രായം കൊണ്ട്?  അപ്പോള്‍ കുറച്ചു നിരാശ സാധാരനക്കാരനുന്റാവും, അത് വെറും സ്വാഭാവികം.
പ്രത്യേകിച്ച് കൃത്യമായി നിയമങ്ങള്‍ പാലിക്കുകയും അഴിമതിയും അനീതിയും വെറുക്കുകയും ചെയ്യുമ്പോള്‍....  തീര്‍ച്ചയായും... എന്തേയ് ഇനിയുമുണ്ടാകുമോ പ്രതികരണങ്ങളോട് പുച്ഛം?


ഓര്‍ത്തു വച്ചോളൂ, പിന്നീട് ഗുണമുണ്ടാകും: 

കക്ഷിരാഷ്ട്രീയം എന്നാല്‍ കാപട്യം എന്നര്‍ത്ഥം.  അതിന്റെ വിശദമായ വിശകലനം ഇങ്ങനെ:

"വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി; പിന്നത്തെ പാതിയില്‍ അരപ്പങ്കു വിതരണക്കാര്‍ക്ക് പോയി; ബാക്കി കാലേയരക്കാല്‍പ്പങ്കിന്റെ  മുക്കാല്‍ പങ്കു വന്ടിക്കാശു പോയി; പിന്നോള്ളത് ഈ ഓട്ടമുക്കാല്... കാലണ!  ആര്‍ക്കെങ്കിലും കൊടുക്കും... അത്ര തന്നെ... "

3 comments:

  1. ബ്ലോഗിന്റെ ഡിസൈന്‍ മാറ്റൂ..
    വൈറ്റ് ബാക്ഗ്രൌണ്ട് ആയിരിക്കും നല്ലത്.
    വേര്‍ഡ്‌ വെരി എടുത്തുകളയൂ..

    ReplyDelete
    Replies
    1. എന്റെ കണ്ണൂരാനെ, വ്യത്യാസങ്ങള്‍ വരുത്താന്‍ അഭിപ്രായം പറഞ്ഞതിന് നന്ദി. പക്ഷെ, വേര്‍ഡ്‌ വെരി മനസ്സിലായില്ല.

      Delete
  2. "വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി;
    പിന്നത്തെ പാതിയില്‍ അരപ്പങ്കു വിതരണക്കാര്‍ക്ക്
    പോയി; ബാക്കി കാലേയരക്കാല്‍പ്പങ്കിന്റെ മുക്കാല്‍ പങ്കു വന്ടിക്കാശു പോയി;
    പിന്നോള്ളത് ഈ ഓട്ടമുക്കാല്... കാലണ! ആര്‍ക്കെങ്കിലും കൊടുക്കും... അത്ര തന്നെ... "

    ഇന്നും ഇതൊക്കെ തന്നെ കഥ...!

    ReplyDelete