Friday 27 April 2012

ഇറ്റാലിയന്‍ വെടിവെയ്പ്പ്. ദൃക്സാക്ഷി ബോട്ടുടമയും കാലുമാറി!


ഇറ്റാലിയന്‍ വെടിവെയ്പ്പ്.  ദൃക്സാക്ഷി ബോട്ടുടമയും കാലുമാറി!

ഓര്‍മ്മയുണ്ടോ ഈ  മുഖം?  വെടിയേറ്റു പിടഞ്ഞു മരിച്ച ഇവന്റെ സുഹൃത്തുക്കള്‍ ഇവനോട് ചോദിക്കും.... അപ്പോള്‍ അവന്‍ പതിനേഴു ലക്ഷം  സ്വപ്നങ്ങളുടെ കൂട്ടില്‍  കാവലിരിക്കുകയാവില്ല.


ഇത് ഫ്രെഡി.   മരിച്ച രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റലിക്കാരു വെടിവെയ്ക്കുന്നത്‌ നേരിട്ട് കണ്ട ബോട്ടുടമ.  പച്ചക്കള്ളം പറഞ്ഞു  രണ്ടു ജീവനുകള്‍ക്ക് വിലയിട്ടു  കോടതിയുടെയും ഭാരതത്തിന്റെ മുഴുവനും അഭിമാനവും കടലിലെറിഞ്ഞ മഹാന്‍.  പതിനേഴു ലക്ഷം രൂപയ്ക്ക് ഭാരതത്തിന്റെ അഭിമാനം തന്നെ ഒറ്റിയ യൂദാസ്.  ക്രിസ്തുവിന്റെ നാമത്തില്‍ രണ്ടു സുഹൃത്തുക്കളുടെ കൊലപാതകം നിസ്സാരമായി പതിനേഴു ലക്ഷം രൂപയില്‍ പൊതിഞ്ഞു ക്ഷമിച്ച മഹാനുഭാവന്‍.   

കാണാത്തവരൊക്കെ ഒന്ന് കണ്ടോളൂ....

1 comment:

  1. ക്രിസ്തുവിന്റെ നാമത്തില്‍ രണ്ടു സുഹൃത്തുക്കളുടെ
    കൊലപാതകം നിസ്സാരമായി പതിനേഴു ലക്ഷം രൂപയില്‍
    പൊതിഞ്ഞു ക്ഷമിച്ച മഹാനുഭാവന്‍. ,,,
    കാശ് തന്നെ പുണ്യാളൻ

    ReplyDelete